ഖലാഅ് മഖ്ബറ

26

അനേകം മഹാന്മാര്‍ അന്ത്യ വിശ്രമം കൊള്ളുന്ന മഖ്ബറയാണ് ഖലാഅ്. നിരവധി പ്രത്യേകതകളുള്ള സവിശേഷമായ ഭൂപ്രകൃതിയാണിവിടെ. ചുറ്റുഭാഗവും ഉയര്‍ന്നു നില്‍ക്കുന്ന മലകളും മധ്യത്തില്‍ നിരവധി മഖ്ബറകളും കാണാം. ഇതില്‍ വലിയ മീസാന്‍ കല്ലുള്ള ചില ഖബറുകള്‍ സ്വഹാബികളുടെതാണെന്ന്‌ അഭിപ്രായമുണ്ട്. രാത്രികാലത്ത് ഇവിടുത്തെ നിലാവിന് പ്രത്യേക അനുഭൂതിയുണ്ടെന്നു അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

സി എം വലിയ്യുല്ലാഹി ഈ മഖ്ബറയെക്കുറിച്ച് പരാമര്‍ശിക്കാറുണ്ടായിരുന്നുവത്രേ. മഖ്ബറയില്‍ അന്തിയുറങ്ങുന്നവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന നിര്‍ദേശമുളള സൂചനാബോര്‍ഡ് മഖ്ബറയിലേക്ക് തിരിയുന്ന റോഡരികില്‍ സ്ഥാപിച്ചിട്ടുണ്ട്.
സലാലയില്‍ നിന്ന് 73 കിലോമീറ്റര്‍

SHARE